ഓണത്തിന് മുൻപ് ഒരു കെപിസിസി പ്രസിഡൻ്റിനെ ലഭിച്ചേക്കാം എന്ന, അത്ര ഉറപ്പില്ലാത്ത ഒറ്റ വാക്ക് വിശദീകരണമാണ് കോൺഗ്രസിലെ എല്ലാ കോണുകളിൽ നിന്നും ഉണ്ടാകുന്നതെങ്കിലും കെപിസിസി പ്രസിഡൻ്റ് പദം സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഇന്ന് കേരളത്തിൽ എത്തും. മാസപ്പടിയും എക്സാലോജിക് തട്ടിപ്പും കരിമണൽ കടത്തും വിവാദമാക്കി ഉയർത്തുകയും കാരണഭൂതവും അഭൗമ പ്രതിഭാസവുമെന്നൊക്കെ സിപിഎം മതവിശ്വാസികൾ വാഴ്ത്തിപ്പാടി ഒപ്പനയും തിരുവാതിരയും കളിച്ച് വാഴ്ത്തിപ്പാടുകയും ചെയ്ത പിണറായി വിജയനെ കുരുക്കിലാക്കുകയും ചെയ്ത ഡോ.മാത്യു കുഴൽ നാടൻ കെപിസിസി പ്രസിഡൻ്റാകും എന്നാണ് ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. മാസപ്പടി കേസ്സുകൾ നടത്തിയതും നിയമസഭയ്ക്കകത്ത് വിജയൻ്റെ അഴിമതിക്കഥകൾ ഉയർത്തി പോരാടിയതും ഡോ.കുഴനാടനാണ്. മാത്രമല്ല കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞ 10 വർഷക്കാലം വേട്ടയാടി വിജയൻ സർക്കാരിനെ നിയമപരമായി പ്രതിരോധിച്ചതും ഇന്ത്യയിലെ തന്നെ മികച്ച അഭിഭാഷകരിൽ ഒരാൾ കൂടിയായി അറിയപ്പെടുന്ന ഡോ.മാത്യു കുഴൽനാടനാണ്. വ്യത്യസ്തമായ ശൈലിയിൽ പ്രവർത്തിച്ച് ശ്രദ്ധേയനായ മാത്യു കുഴൽനാടൻ നിയമസഭയ്ക്കകത്ത് മൂവാറ്റുപുഴയുടെ മികച്ച ജനപ്രതിനിധിയായും തിളങ്ങുകയാണ്.
കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മാത്യു കുഴൽനാടന് പിന്തുണ കൂടുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് ദീപാദാസ് മുൻഷിയുടെ തിരക്കിട്ടുള്ള കേരള സന്ദർശനം. കെപിസിസി പ്രസിഡൻ്റ് പദവിയിലേക്ക് ആരെന്ന ചോദ്യത്തിന് ഉത്തരം തേടിയെത്തുന്ന ദീപാ ദാസ് മുൻഷി കോൺഗ്രസിലെ വിവിധ തലത്തിലുള്ള നേതാക്കളുമായി ചർച്ചകൾ നടത്തും. പ്രസിഡൻ്റ് പദവിയിൽ യോഗ്യതയും അവകാശവാദവുമായി പലരും രംഗത്തുണ്ട്. പല വിധ പ്രത്യേകതകളും രാഷ്ട്രീയ സാഹചര്യങ്ങളും ഉയർത്തിയാണ് അവരെല്ലാം പ്രസിഡൻ്റ് സ്ഥാനത്തേക്ക് നീക്കങ്ങൾ നടത്തുന്നത്. പഴയതുപോലെ വലിയ ഗ്രൂപ്പ് സമവാക്യങ്ങൾ ഒന്നുമില്ലാത്ത കോൺഗ്രസിൽ ഇപ്പോൾ നാമമാത്രമായി ഗ്രൂപ്പുകളിക്കാൻ ശ്രമിക്കുന്നവരേയും ഗൗരവതരമായ വിഷയങ്ങളിൽ കോൺഗ്രസിൻ്റെ മേധാവിത്തം നില നിർത്താൻ കഴിയാതെ പോയവരേയും കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്ന ആവശ്യമാണ് പ്രവർത്തകർ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശം. എതിർകക്ഷികളായ സിപിഎമ്മിനും ബിജെപിക്കും മുതലെടുപ്പിന് സാധ്യത നൽകുന്ന നേത്രത്വത്തെ ചുമക്കാൻ കോൺഗ്രസിലെ അണികൾക്ക് മടിയുണ്ട്. വിശാല രാഷ്ട്രീയ സഹവർത്തിത്തൻ്റെ സന്ദേശം ചുമന്ന് നടന്ന് ബിജെപിയേയും സിപിഎമ്മിനെയും മൃദുവായി സമീപിക്കുന്ന അഴകൊഴമ്പൻ ശൈലി സ്വീകരിക്കുന്ന നേതാക്കളേയും പ്രസിഡൻ്റായി കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ട. തെറിക്കുത്തരം മുറിപ്പത്തൽ എന്ന രീതിയിൽ ചടുലമായും ആർജ്ജവത്തോടെയും നിലപാടുള്ള പ്രസിഡൻ്റിനെയാണ് ഈ കാലത്ത് കോൺഗ്രസിനാവശ്യം. ശശി തരൂരിനെയൊക്കെ പോലെ അവിടേം ശരിയുണ്ട്, ദിവിടേം ശരിയുണ്ട് എന്നൊക്കെ മോദിയേയും വിജയനേയും ഒക്കെ ന്യായീകരിക്കുന്ന വിശാലമനസ്കൻമാരായ ഗർവ്വാസീസ് ആശാൻമാർ കോൺഗ്രസ് നേതൃത്വത്തിൽ എത്താതിരിക്കാൻ കോൺഗ്രസ് ഉന്നത നേതൃത്വം ശ്രദ്ധിക്കണം. അണികൾക്ക് ശശിയാകാൻ വയ്യ എന്നാണ് സാധാരണ പ്രവർത്തകരുടെ നിലപാട്. അതുപോലെ, ആവശ്യ സമയത്ത് പ്രതികരിക്കാതെ മൗനം പാലിക്കുന്ന നേതൃത്വത്തേയും അണികൾ ഇഷ്ടപ്പെടുന്നില്ല. വായി വാഴയ്ക്ക തള്ളിയ പരുവത്തിൽ ബബബ്ബ പറയുന്ന ഒരു നേതൃത്വം പാർട്ടിയുടെ പ്രതിരോധശേഷിയെ നശിപ്പിക്കും എന്നുറപ്പാണ്. എന്ന് കരുതി സിപിഎം ൻ്റെ എം.വി.ഗോവിന്ദൻ, വിജയരാഘവൻ, പി.രാജീവൻ, എം സ്വരാജ്, ബേബി, ബാലൻ, എം.ബി.രാജേഷ്, ജയരാജൻമാർ തുടങ്ങിയവരൊക്കെ പറയുന്നതുപോലെ വളിപ്പും ഏഭ്യ ത്തരവും പറയുന്നവർ ആകരുത് കോൺഗ്രസ് പ്രസിഡൻ്റ്. പക്ഷാഘാതം ബാധിച്ച് വാടിയ താമര തണ്ട് പോലെയും മൂർച്ചയില്ലാത്ത അരിവാളുപോയുമായ അവിഞ്ഞ മാധ്യമപ്രവർത്തകരുടെ താൽപര്യങ്ങൾക്കനുസരിച്ച് നിന്നു കൊടുക്കുന്ന ഒരു കെപിസിസി പ്രസിഡൻൻ്റിനേയും വേണ്ട. കൃത്യമായും വ്യക്തമായും കാര്യങ്ങൾ പറയുകയും പ്രതികരിക്കുകയും സാധാരണ പ്രവർത്തകരുടെ താൽപര്യകൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന ഒരു കെപിസിസി പ്രസിഡൻ്റിനെ കേരളത്തിന് ആവശ്യമുണ്ട്. പ്രത്യേകിച്ച് സിപിഎം- ബിജെപി മേർജിങ്ങും മേറ്റിങ്ങും നടക്കുന്ന ഇക്കാലത്ത് ഈ രണ്ട് തരം വർഗീയ- വർഗ വിഭാഗീയത കളത്തിലിറങ്ങുമ്പോൾ ഞ്ഞഞ്ഞാപിഞ്ഞാ പറയുന്ന ഒരു കെപിസിസി പ്രസിഡൻ്റ് കേരളത്തിലെ കോൺഗ്രസിന് പാടില്ല. ജാതിയും സമുദായവും വോട്ടിങ് ശതമാനവും നിലപാടും ഒക്കെ വിലപേശി തന്നെയാണ് എല്ലാ പാർട്ടികളും പ്രവർത്തിക്കുന്നത്. ബ്രാഹ്മണ, ശൂദ്ര പ്രധാന്യത്തോടെയും മറ്റ് വിഭാഗങ്ങളിലെ സമ്പന്ന അന്ധവിശ്വാസികളേയും ചേർത്ത് പിടിച്ചാണ് ബിജെപി കേരളത്തിലും ആര്യൻ വേസ്റ്റ് രാഷ്ട്രീയം കളിക്കുന്നത്. അവരുടെ അൽപ്പത്തം നിറഞ്ഞ കീഴ് ജാതിസ്നേഹവും വിശാലമെന്ന് അഭിനയിക്കുന്ന സർവ്വ മത സ്നേഹവും കോമഡികൾ മാത്രമാണെന്ന് തെളിയിക്കാൻ കഴിയുന്നവനായിരിക്കണം കോൺഗ്രസ് പ്രസിഡൻ്റ്. എന്നാൽ സ്വന്തം മുന്നണിയിലെയും പാർട്ടിയിലെത്തും പുഴുക്കുന്നുകളേയും വർഗീയ ചിന്താഗതിക്കാരേയും ഒതുക്കി നിയന്ത്രിച്ച് നിർത്താൻ കെ പി സി സി പ്രസിഡൻ്റിന് സാധിക്കണം. മുന്നണിയിലെയും പാർട്ടിയിലെയും ന്യൂനപക്ഷ വർഗീയ വാദങ്ങളെ ഒതുക്കുക തന്നെ വേണം.
പാർട്ടിയിൽ വിലപേശി പ്രവർത്തിക്കുന്നവരെ ഒതുക്കുക എന്നത് കെ പി സി സി പ്രസിഡൻ്റ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സ്ഥാപിത താൽപര്യക്കാരും വ്യക്തിതാൽപര്യം മാത്രം നോക്കുന്നവരും എതിർകക്ഷികൾക്കൊപ്പം കൂടി കോൺഗ്രസിനെ വിൽക്കാൻ ശ്രമിക്കുന്നവരുമായ സഹവർത്തിത്ത മനോഹരൻമാരാണ് ചില പ്രദേശങ്ങളിൽ കോൺഗ്രസിന് പാരയാകുന്നത്. അത്തരം നേതാക്കളെ മാറ്റിനിർത്താൻ പുതിയ കെപിസിസി പ്രസിഡൻ്റിന് കഴിയണം. അത്തരം പുഴുക്കുത്തുകൾ ബൂത്ത്തലം മുതൽ ദേശീയ തലം വരെ ഉണ്ട്. അവരെ ഒഴിവാക്കി പകരം ചെറുപ്പവും ആദർശവും ധൈര്യവുമുള്ളവരെ പ്രവർത്തനസജ്ജരാക്കണം. ബാലമഞ്ച്, കെഎസ്യു, യൂത്ത് കോൺഗ്രസ്, കർഷക കോൺഗ്രസ് , മഹിളാ കോൺഗ്രസ്, പ്രൊഫഷണൽ കോൺഗ്രസ്, ഓവർസിസ് തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും കോർഡിനേറ്റ് ചെയ്യാൻ കഴിയണം. പുതിയ തലമുറയിൽ പെട്ട ഒരാൾ ആണ് ഈ സമയത്ത് കെ പി സി സി പ്രസിഡൻറ് ആകേണ്ടത്. ജെൻസികൾ പാറ്റയെ വച്ച് പാർട്ടിയുണ്ടാക്കുന്ന കാലത്ത് കാലഘട്ടത്തെ ഉൾക്കൊള്ളാൻ കഴിയുന്ന നിയമ- സാങ്കേതിക വിദ്യകൾ ഒരേ സമയം വശമുള്ള ഒരു കെപിസിസി പ്രസിഡൻ്റ് കേരളത്തിലെ കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ട്. ആവശ്യമായി ഉയർത്തുന്നുണ്ട്. ഒരു ക്രൗഡ് പുള്ളിങ്ങായ, മാസ് ലുക്കുള്ള, എല്ലാ വിഭാഗത്തിലും പ്രായത്തിലും പെട്ടവർക്ക് സ്വീകരിക്കാൻ കഴിയുന്ന മികച്ച കാഴ്ചപ്പാടുള്ള, മധ്യവയസ്കത കഴിയാത്ത ഒരു കെപിസിസി പ്രസിഡൻ്റ് കേരളത്തിന് ഈ നാളുകളിൽ ആവശ്യമാണ്. കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ തിരയുന്നത് സുരക്ഷയാണ്. പാർട്ടി രണ്ടാണെങ്കിലും സ്വഭാവത്തിലും പ്രവൃത്തിയിലും ക്രിമിനൽ ബുദ്ധിയോടെ അഴിമതിയേയും വർഗീയതയേയും വിഭാഗീയതയേയും എന്തിനേറേ സ്വന്തം രാജ്യത്തേയും വരെ വികലമാക്കുന്ന ബി ജെ പിയുടെയും സി പി എമ്മിൻ്റെയും രാഷ്ട്രീയങ്ങളിൽ നിന്ന് കോൺഗ്രസിനെയും കേരളത്തെയും സംസ്ഥാന ഭരണത്തേയും സുരക്ഷിതമായി നയിക്കാനും സംരക്ഷിക്കാനും കഴിയുന്ന ഒരു കെപിസിസി പ്രസിഡൻ്റാകണം ഇനി വരേണ്ടത്. അകന്നുപോയ ക്രിസ്ത്യൻ, ഈഴവ, മതനിരപേക്ഷ വോട്ടുകളെയൊക്കെ തിരികെ നേടാനും നിലനിർത്താനും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ പ്രതിരോധിക്കാനും കഴിയുന്ന ഒരു കെപിസിസി പ്രസിഡൻ്റിനെയാണ് കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്നത്.
കഴിഞ്ഞ 10 വർഷം അഴിമതി കൂട്ടുകച്ചവടത്തിലൂടെ ബി ജെ പിയും സിപിഎമ്മും നടത്തി വന്നിരുന്ന സംസ്ഥാന ഭരണം കേരളത്തിലെ തൊഴിലില്ലാത്ത യുവാക്കളെ ഗതികേടുകളിലേക്ക് തള്ളിവിടുകയും അക്രമികളും നിഷ് ഗുണരും മയക്കുമരുന്ന് ഉൽപ്പന്നങ്ങളുമാക്കുകയുമാണു ചെയ്തത്. കോൺഗ്രസിൻ്റെ പ്രവർത്തകരേയും യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരേയും തെരുവിൽ പട്ടികളെ പോലെ തല്ലിച്ചതച്ചു, കള്ളക്കേസുകൾ വച്ചുകെട്ടി ഭാവി നശിപ്പിച്ചു. വർഗീയതയും വിഭാഗീയതയും വെറുപ്പും അന്ധവിശ്വാസങ്ങളും അടിമത്ത മനോഭാവും പ്രചരിപ്പിച്ചും കെട്ടിപ്പും വെറും എച്ചിൽ പാത്രം കഴുകുന്നവരാക്കി കേരളത്തിലെ യുവതയെ സിപിഎമ്മും ബിജെപിയും ചേർന്ന് പരുവപ്പെടുത്തി വരികയായിരുന്നു. തൊഴിൽ സാധ്യതകൾ ഇല്ലാത്ത, സ്വതന്ത്ര ചിന്താഗതിക്ക് വളരാൻ സാധ്യതയില്ലാത്ത, സ്വസ്ഥമായി വിദ്യാഭ്യാസം നടത്താൻ സാഹചര്യമില്ലാത്ത, തൊഴിൽ സംരംഭങ്ങൾക്ക് സാധ്യതയില്ലാത്ത അരക്ഷിത കമ്യൂണിസ്റ്റ്, വർഗീയ, ദരിദ്ര കേരളം എന്ന മിനിമം പരിപാടിയാണ് പിണറായി വിജയനും മോദിയും ചേർന്ന് സൃഷ്ടിച്ചു വന്നത്. റേഷനരിക്കും സൗജന്യ കിറ്റിനും വേണ്ടി തെണ്ടി നടക്കുന്ന കേരളത്തെ സൃഷ്ടിക്കാൻ വിജയനും അന്നദാനപുരകളിൽ ഈശ്വര സാന്നിധ്യം തേടി ചോറും സാമ്പാറും അച്ചാറും മാത്രം കഴിച്ച് ജീവിക്കുന്ന വിശ്വാസികളെ അടിമത്തത്തിലേക്ക് പരുവപ്പെടുത്തുന്ന പണിയുമായി ബിജെപിയും കേരളത്തെ സൊമാലിയ പോലെയാക്കുന്ന കാഴ്ചയാണ് കണ്ടു വന്നിരുന്നത്. അത് തകർത്താണ് കോൺഗ്രസും വി.ഡി.സതീശൻ സർക്കാരും ഇന്ന് വന്നിട്ടുള്ളത്. കോൺഗ്രസ് ഭരണത്തേയും പാർട്ടിയേയും നാറ്റിക്കുക എന്ന മിനിമം അജണ്ടയുമായാണ് സി പി എം - ബിജെപി ട്വിൻ ബ്രദേഴ്സ് പ്രതിദിനം പദ്ധതി തയാറാക്കുന്നത്. അവർ സമരം ചെയ്യുന്ന വിഷയങ്ങൾ ഒന്നാണ്, രീതി, ഒന്നാണ്, ലക്ഷ്യം ഒന്നാണ്. ബിജെപിയുടെ ഒരു പോഷക സംഘടനയായി സിപിഎം പരിവർത്തനം ചെയ്തു കഴിഞ്ഞു. കേരളത്തിലെ ബിജെപിയുടെ മെൻറർ അതായത് രക്ഷാധികാരിയാണ് പിണറായി വിജയൻ. മോദി സർക്കാരിൻ്റെ അനൗദ്യോഗിക ഗവർണറും കൂടിയാണ് വിജയൻ. കേരള യുവതയെ തൊഴിലും വിദ്യാഭ്യാസവും ഇല്ലാത്ത അരക്ഷിത, ദരിദ്ര ചുറ്റുപാടിൽ എത്തിക്കും വിധം സംസ്ഥാനത്തെ ദരിദ്രമാക്കുക എന്ന മഹാ കർത്തവ്യമാണ് പിണറായി വിജയനും സിപിഎമ്മും അനുഷ്ഠിക്കുന്നത്. അങ്ങനെ അരാജമാകുന്ന സാമൂഹിക പശ്ചാത്തലത്തിൽ മനുസ്മൃതി കാലത്തെ അന്ധവിശ്വാസങ്ങളിൽ രക്ഷതേടിയെത്തി വിശ്വാസികളും അന്ധവിശ്വാസികളുമായി ഒടുക്കം അടിമകളും നിഷ്ഗുണരുമാകുന്ന ഒരു ചുറ്റുപാടിൽ ആര്യൻ സനാതന മതത്തിൻ്റെ വിളഭൂമിയായി സ്വതന്ത്ര ദ്രാവിഡ ദേശത്തെ മാറ്റിയെടുത്ത് ഭരിക്കാമെന്നാണ് ബിജെപിയും സഹോദര പാർട്ടിയായ സിപിഎമ്മും ലക്ഷ്യമിടുന്നത്. ഗുജറാത്തി മാർവാഡികളുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയായ ബിജെപി ക്കായി രാജീവ് ചന്ദ്രശേഖരനും കെ.സുരേന്ദ്രനും പിണറായി വിജയനുമൊക്കെ കമ്മിഷൻ ഏജൻ്റുമാരായി പ്രവർത്തിച്ചു വരികയാണ്. ഇരുണ്ട മധ്യകാല പകുതി വെന്ത ആര്യൻ ഫാസിസ്റ്റ് ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയെ കേരളത്തിലെ ദ്രാവിഡ ഭൂമികയിലേക്ക് എത്തിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാൻ കഴിയുന്ന ഒരു സംസ്ഥാന പ്രസിഡൻ്റ് കേരളത്തിലെ കോൺഗ്രസിന് ആവശ്യമാണ്. സർക്കാരിലെ സകല വകുപ്പുകളും മതേതര ജനാധിപത്യ വികസിത രേഖയിൽ എത്തിക്കാനും സ്വതന്ത്ര ചിന്തയോടെ അന്തർദേശീയ നിലവാരത്തിൽ തൊഴിലും പ്രതിഫലവും ജീവിതവും കെട്ടിപ്പൊക്കാനും കഴിയുംവിധം സംസ്ഥാനത്തെ മാറ്റിയെടുക്കേണ്ടത് ആവശ്യമാണ്. ആ ഘട്ടത്തിൽ കരുത്തുറ്റ സർക്കാരിന് കരുത്തുള്ള പാർട്ടിയുടെ പിൻബലം നൽകാൻ സാങ്കേതിക ജ്ഞാനവും നിയമബോധവും ആരോഗ്യവും കാര്യശേഷിയും ഇരുത്തവും യുവത്തവും വാക്ചാതുര്യവും പോരാട്ട വീര്യവും ഒത്തുചേർന്ന ഒരു കെപിസിസി പ്രസിഡൻ്റ് തന്നെ വേണം.
ഈ ഘട്ടത്തിലാണ് ആരായിരിക്കും കേരളത്തിലെ കോൺഗ്രസിനെ നയിക്കാനുള്ള അടുത്ത കെപിസിസി പ്രസിഡൻ്റ് എന്ന് ചർച്ച ചെയ്യാൻ കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ദീപാദാസ് മുൻഷി കേരളത്തിലെത്തുന്നത്. കഴിഞ്ഞ 10 വർഷം കൊണ്ട് സിപിഎമ്മും ബിജെപിയും സൃഷ്ടിച്ചെടുത്ത കെട്ടഴിഞ്ഞ കേരളത്തെ തിരികെയെടുത്ത് ചേർത്ത് പിടിച്ച് ഐശ്വര്യത്തിലേക്ക് കൈ പിടിച്ചുയർത്താൻ കഴിവുള്ള ഒരു കെപിസിസി പ്രസിഡൻ്റ് ഉണ്ടായേ മതിയാകൂ. ഇക്കാര്യങ്ങളിൽ ബോധ്യമുള്ള സീനിയർ നേതാക്കളായ എ.കെ.ആൻ്റണിയും വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവരും ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുൻ കെ പി സി സി പ്രസിഡൻറും എംപിയുമായ കെ.സുധാകരൻ തുടങ്ങിയവരും ഇപ്പോൾ മുന്നോട്ടുവച്ചിട്ടുള്ളത് അഡ്വ: ഡോ.മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡൻ്റാകട്ടെ എന്നാണ്. ശ്രീ. കെ.സുധാകരൻ കെപിസിസി പ്രസിഡൻ്റ് പദവി ഒഴിയുമ്പോൾ പകരം ആ പദവിയിലേക്ക് നിർദ്ദേശിച്ച ഒരു പേര് മാത്യുവിൻ്റേതായിരുന്നു. എന്നാൽ സുധാകരൻ്റെ എക്കാലത്തേയും വിശ്വസ്തനും കണ്ണൂരിൽ കോൺഗ്രസിൻ്റെ ഭാഗ്യരാശിയുമായ അഡ്വ. സണ്ണി ജോസഫാണ് കെ പി സി സി പ്രസിഡൻ്റായത്. കേരളത്തിലെ കോൺഗ്രസിൻ്റെ ഭാഗ്യരാശിയായി മാറിയ കെ.സുധാകരനും സണ്ണി ജോസഫിനും ഒപ്പം പാർട്ടിയുടെ നേതൃത്വനിരയിൽ തിളങ്ങിയ മാത്യുവിന് പുതിയ കാലത്ത് യുവത്തത്തിൻ്റെ ഓജസ്സോടെ പാർട്ടിയെ നയിക്കാൻ കഴിയും. കെ എസ് യു, യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ പ്രവർത്തിച്ച് നേതൃത്വത്തിൽ തിളങ്ങി നിയമസഭയിൽ പാർട്ടിയുടെ കുന്തമുനയായി മാറിയ മാത്യു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഭിഭാഷക ശൃംഘലയുടെ തലപ്പത്തും പ്രവർത്തിക്കുന്ന വ്യക്തിത്വമാണ്. മികച്ച കർഷകനും പ്രൊഫഷണലും വിദഗ്ധനുമായ പൊളിറ്റീഷ്യൻ എന്ന പ്രത്യേകതയും മാത്യുവിനുണ്ട്. നിയമസഭാ സമാജികൻ ആയ ഒരാൾ തന്നെ കെപിസിസി പ്രസിഡൻ്റായാൽ പാർട്ടിയും ഭരണവും ഏകോപിപ്പിക്കാനും പാർട്ടിക്കും ഭരണത്തിനും മികവ് തെളിയിക്കാനും അതുവഴി ജനകീയ വിഷയങ്ങളിൽ ജനപക്ഷ തീരുമാനം സ്വീകരിക്കാന്നും സാധിക്കും. ഈ സാധ്യതകൾ ഒക്കെ ദീപാദാസ് മുൻഷിക്കും ഹൈക്കമാൻഡിനും കേരളത്തിലെ നേതൃത്വനിരയ്ക്കും ബോധ്യമുണ്ടെങ്കിൽ ഭരണവും കോൺഗ്രസും മുന്നേറും.' അതല്ല, പഴയ ഗ്രൂപ്പും ജാതിയും വർഗീയതയും ആശ്രിതത്വ വിലപേശലും പ്രായവും ഒക്കെ പരിഗണനയിലേക്ക് വന്നാൽ കേരളത്തിലെ കോൺഗ്രസിന് ഒരു പ്രസിഡൻ്റിനെ കിട്ടും. അത്ര തന്നെ!
Will the Congress in Kerala get a new KPCC president before Onam? Will Mathew Kuzhalnad be the next president?























